മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4ലെ നെടുങ്കരണ ഗ്രൗണ്ടിന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4ലെ മാക്കുറ്റി-മൈതാനിക്കുന്ന് റോഡിന്റെ വലതുവശവും മാക്കുറ്റി-പുത്തന്‍കുന്ന് റോഡിന്റെ ഇടതുവശവും മാക്കുറ്റി കേണല്‍ റോഡ് ഇടതു വശം മാക്കുറ്റി പാലം ഉള്‍പ്പെടുന്ന പ്രദേശം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9ലെ നെല്ലേരിക്കുന്ന് പ്രദേശം എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12ലെ നെല്ലേരിക്കുന്ന് പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







