പാമ്പാട്ടിയെ വിശ്വസിച്ചു, കൗതുകത്തിന് പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫി; കടിയേറ്റ യുവാവിന് ദാരുണാന്ത്യം

നെല്ലൂര്‍: വിഷ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ അംഗമായ യുവാവ് നെല്ലൂരിലെ കണ്ടുകൂർ ടൗൺ പരിധിയിൽ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഒരു പാമ്പാട്ടി മണികണ്ഠ റെഡ്ഢിയുടെ ജ്യൂസ് കടയിലെത്തി. തന്‍റെ കൈവശം പാമ്പുകളുണ്ടെന്നും അവ നിരുപദ്രവകരമാണെന്നും പാമ്പാട്ടി യുവാവിനോട് പറഞ്ഞു. ഇതോടെ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാൻ അനുവദിക്കണമെന്ന് മണികണ്ഠ പാമ്പാട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയാണ് മണികണ്ഠ സെല്‍ഫിയെടുത്തത്. പക്ഷേ പാമ്പിനെ ശരീരത്തിൽ നിന്ന് എടുക്കുന്നതിന് ഇടയില്‍ കൈയില്‍ കടിയേല്‍ക്കുകയായിരുന്നുവെന്ന് ദി ന്യൂസ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പാമ്പിനെ മണികണ്ഠയും പാമ്പാട്ടിയുടെ ചേര്‍ന്ന് പിടികൂടുകയും ചെയ്തു. കൈയില്‍ കടിയേറ്റതിനെ കുറിച്ച് മണികണ്ഠ പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലെന്നും വിഷമില്ലാത്ത പാമ്പാണെന്നുമാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് നാട്ടുകാർ മണികണ്ഠ ഓങ്ങല്ലൂർ സർക്കാർ ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ബുധനാഴ്ച പുലർച്ചെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ കുരങ്ങ് കൂട്ടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഉള്ള യുവാവിന്‍റെ ശ്രമവും മരണത്തില്‍ കലാശിച്ചിരുന്നു. കുരങ്ങുകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ഏറെ സാഹസപ്പെട്ട് മലമുകളില്‍ കയറുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കാല്‍ തെറ്റി 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണത്. അബ്ദുല്‍ ഷെയ്ഖ് എന്നയാളാണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടിരുന്നു. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.