നന്നായി പാചകം ചെയ്യാനറിയുന്ന ഒരാളെ ജോലിക്ക് വേണം, മാസ ശമ്പളം നാലരലക്ഷം രൂപ, താമസവും ഭക്ഷണവും ഫ്രീ, ഒപ്പം മറ്റ് ആനുകൂല്യങ്ങളും

റിയാദ്: നന്നായി ആഹാരം ഉണ്ടാക്കാനറിയാമോ? എങ്കിൽ മാസം നാലര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഇതിന് പുറമേ ഭക്ഷണവും താമസവും ഫ്രീ. ഒപ്പം മറ്റുചില അലവൻസുകളും. ജോലിചെയ്യേണ്ട സ്ഥലം എവിടെയെന്നറിഞ്ഞാൽ ആദ്യം ഞെട്ടും, പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിലെ വീട്ടിലാണ് ജോലിചെയ്യേണ്ടത്. വീട്ടിലേക്ക് വിദഗ്ദ്ധനായ ഒരു പാചകക്കാരനെ വേണമെന്ന് മുമ്പുതന്നെ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. പരസ്യം കണ്ട് പലരും വരുന്നുണ്ടെങ്കിലും അവരെയൊന്നും താരത്തിന് ബോധിച്ചില്ലെന്നാണ് അറിയുന്നത്. ക്രിസ്റ്റ്യാനോയും പങ്കാളി ജോർജിനിയ റോഡ്രിഗസും മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ മൂലമാണ് പാചകക്കാരനെ കിട്ടാത്തത്.

താരത്തിന്റെ റിട്ടയർമെന്റ് ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പടുകൂറ്റൻ വീടിന്റെ നിിർമ്മാണം പോർച്ചുഗലിൽ പുരോഗമിക്കുകയാണ്. വരുന്ന ജൂണിൽ താമസം തുടങ്ങാനാണ് തീരുമാനം. അപ്പോഴാണ് പാചകക്കാരന്റെ ആവശ്യം. പോർച്ചുഗീസ് വിഭവങ്ങൾക്കൊപ്പം വിദേശി വിഭവങ്ങളും നന്നായി പാചകം ചെയ്യുന്ന ആളായിരിക്കണം. ഇതിനൊപ്പം പലതരം സീഫുഡുകളും നന്നായി പാചകം ചെയ്യണം. ഒപ്പം റൊണാൾഡോയുടെ പ്രിയ വിഭവമായ സുഷിയും ഉണ്ടാക്കാനറിയണം. ഇത്രയുമാണ് പ്രധാന ഡിമാൻഡുകൾ.

വൈദ്യൂതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മൃതദേഹം തിരിച്ചറിഞ്ഞു

ചീരാൽ മുണ്ടക്കൊല്ലി വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കർണാടകയിലെ മൈസൂർ നഞ്ചൻകോട് സ്വദേശി മഹാദേവ ഷെട്ടി(45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിൽ ജോലിക്കായി എത്തിയ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍

മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ്

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു.

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.