സുരാജ്, മമ്മൂട്ടി, മോഹൻലാൽ, നിവിൻ, ആസിഫ്, ഷെയ്ൻ; ആരാകും മികച്ച നടൻ? 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും.

തിരു: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്. 119 സിനിമളാണ് ഇക്കുറി മത്സരരം​ഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ. നിവിൻ പോളി( മൂത്തോൻ), സുരാജ് വെഞ്ഞാറമ്മൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ്, ), മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹൻലാൽ (മരക്കാർ, ലൂസിഫർ) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നി​ഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരുടെ പേരുകളാണ് മികച്ച നടനുള്ള വിഭാ​ഗത്തിൽ ഉയർന്നു കേൾക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങളായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാർ) എന്നിവയും മത്സരരം​ഗത്തുണ്ട്.ഉണ്ട(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ) തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയിൽമരങ്ങൾ (ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്)ഉയരെ(മനു അശോകൻ)ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ്(എം.എ.നിഷാദ്) ഫൈനൽസ് (പി.ആർ.അരുൺ) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോൻ(ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) ബിരിയാണി (സജിൻ ബാബു) തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.