സംസ്ഥാന ബി ആർക്ക് പ്രവേശന റാങ്ക് ലിസ്റ്റിൽ വയനാട് ഡബ്ല്യൂഒഎച്ച്എസ്എസ് പിണങ്ങോടിലെ ഈ വർഷം പ്ലസ്‌ടു പൂർത്തിയാക്കിയ സരീഹക്ക് രണ്ടാം റാങ്ക്.
400ൽ 370.83 മാർക്കാണ് നേടിയത്. പുളിക്കൽ അരൂർ തേനുട്ടി കല്ലിങ്ങൽ വീട്ടിൽ മൊയ്തീൻ ടി.കെ, സബീഹ എം.ടി എന്നിവരുടെ മകളാണ് സരീഹ. ഹയർസെക്കൻഡറി മാർക്കും ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ ‘നാറ്റ’യിലെ സ്കോറും ചേർത്താണ് സംസ്ഥാനതല റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച