സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോരര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 2 ലക്ഷം രൂപ പദ്ധതി തുകയുള്ള ആദിവാസി മഹിളാ ശാക്തീകരണ്‍ യോജനയ്ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് തൊഴില്‍ രഹിതരായ പട്ടികവര്‍ഗ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 55 നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക 4 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പയ്ക്ക് ഈടായി കോര്പ്പറേഷന് നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







