മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊണ്ടോട്ടി വാഴക്കാട് സ്വദേശി കെ പി മുഹമ്മദ് ജെബിന്‍(21) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 20 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹമ്മദ് ജെബിന്‍ പിടിയിലായത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, പിഇഒമാരായ എം രാജേഷ്, എം എ സുനില്‍കുമാര്‍, സിഇഒമാരായ ഒ ഷാഫി, എ അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







