കോവിഡ് പകര്‍ച്ച ഫോണിലൂടെയും; ഗ്ലാസ്,പ്ലാസ്റ്റിക് പേപ്പര്‍ നോട്ടുകള്‍ എന്നിവ പോലുള്ള സുഗമമായ പ്രതലങ്ങളില്‍ വൈറസ് 28 ദിവസം തങ്ങിനില്‍ക്കുമെന്ന് പുതിയ കണ്ടെത്തൽ

ഓസ്‌ട്രേലിയ ; മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലെ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ തുടങ്ങിയ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ കോവിഡ് 19 വൈറസ് 28 ദിവസം നിലനില്‍ക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയാണ് കോവിഡ് വൈറസിന് കൂടുതല്‍ ദിവസങ്ങളോളം മിനുസമാര്‍ന്ന പ്രതലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ഇരുണ്ടതും ഈര്‍പ്പമുള്ളതുമായ മുറിയില്‍ വൈറസ് കൂടുതല്‍ നേരം ജീവിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കോവിഡ് -19 ന് കാരണമായ വൈറസിന് 28 ദിവസത്തേക്ക് ബാങ്ക് നോട്ടുകള്‍, ഫോണ്‍ സ്ക്രീനുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ നിലനില്‍ക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.വായുവില്‍ തങ്ങിനില്‍ക്കുന്ന കണങ്ങളിലൂടെയും ഇത് വ്യാപിക്കാമെന്നതിന് തെളിവുകളുണ്ട്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട് അനുസരിച്ച്‌ ലോഹമോ പ്ലാസ്റ്റിക്കോ പോലുള്ള രോഗബാധയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്ന ഒരാള്‍ക്ക് കോവിഡ് -19 ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കൂടുതല്‍ ബലമേകുന്നതാണ് ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

ഓസ്‌ട്രേലിയന്‍ ഏജന്‍സിയായ സി‌എസ്‌ആര്‍‌ഒയുടെ പുതിയ ഗവേഷണത്തില്‍ കോവിഡ്19 വൈറസിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. 20 സെല്‍ഷ്യസ് താപനിലയില്‍ കൊറോണ വൈറസിന് മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ കാണുന്ന ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ എന്നി വസ്തുക്കളില്‍ 28 ദിവസം നിലനില്‍ക്കുന്നതായി കണ്ടെത്തി. കോവിഡിനെ അപേക്ഷിച്ച്‌ ഇന്‍ഫ്ലുവന്‍സ വൈറസിന് 17 ദിവസത്തേക്ക് മാത്രമേ ഈ സാഹചര്യങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയൂ.

വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് 19 വൈറസുകള്‍ ചൂടുള്ള താപനിലയില്‍ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് അതിജീവിച്ചതെന്നും തണുത്ത താപനിലയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കണ്ടെത്തി. ചില ഉപരിതലങ്ങളില്‍ 40 സെല്‍ഷ്യസ് താപനിലയില്‍ 24 മണിക്കൂറിനുള്ളില്‍ വൈറസ് കൂടുതല്‍ പകരുന്നതായി കണ്ടു. തുണി പോലുള്ള പരുപരുത്ത പ്രതലമുള്ള പദാര്‍ത്ഥങ്ങളേക്കാള്‍ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തി.

കൈകളും ടച്ച്‌സ്‌ക്രീനുകളും പതിവായി കഴുകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങള്‍. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഒരാളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നതിന്റെയും ആവശ്യകത ഈ ഫലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയതും ശീതീകരിച്ചതുമായ ഭക്ഷണത്തില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന മുന്‍ ഗവേഷണങ്ങളെ തങ്ങളുടെ കണ്ടെത്തലുകള്‍ പിന്തുണയ്ക്കുന്നുവെന്നും സി‌എസ്‌ആര്‍‌ഒ ഗവേഷകര്‍ പറയുന്നു.

അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ തുരത്താന്‍ കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. മൊബൈല്‍ സ്ക്രീനുകള്‍ ഉപയോഗശേഷം അണുവിമുക്തമാക്കുക, മൊബൈല്‍ സ്‌ക്രീനുകളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈകള്‍ മുഖത്തോ വായിലോ സ്പര്‍ശിക്കാതിരിക്കുക, തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം, താപനില കുറഞ്ഞ മുറികളിലോ സാഹചര്യങ്ങളിലോ ജോലിചെയ്യുന്നവര്‍ മാസ്ക് തുടര്‍ച്ചയായി ധരിക്കേണ്ടത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പഠനങ്ങള്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.