‘വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്നൊന്നുമില്ല’; കെ എല്‍ രാഹുലിന് അന്ത്യശാസനം

നാഗ്‌പൂര്‍: മോശം ഫോം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ടീമില്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ബിസിസിഐ ഒഫീഷ്യല്‍. വൈസ് ക്യാപ്റ്റനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലായെന്ന നിയമമൊന്നും ഇല്ല എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍.

ഓപ്പണര്‍ സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കെ എല്‍ രാഹുലിന് ടീം അനാവശ്യമായി അവസരങ്ങള്‍ നല്‍കുന്നതായുള്ള വിമര്‍ശനം ശക്തമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 71 പന്ത് നേരിട്ട രാഹുല്‍ 20 റണ്‍സുമായി പുറത്തായിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിസിസിഐ വ‍ൃത്തങ്ങള്‍. ‘വൈസ് ക്യാപ്റ്റന് സംരക്ഷണം ഉണ്ടെന്ന് ആരാണ് പറഞ്ഞത്. വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്ന നിയമമൊന്നുമില്ല. ഭാവി ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരമാണ് രാഹുല്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ ബഞ്ചിലിരിക്കുമ്പോള്‍ ആരുടെ കസേരയും സുരക്ഷിതമല്ല’ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞത്.

മൂന്ന് ഫോര്‍മാറ്റിലും കെ എല്‍ രാഹുലിന്‍റെ ഫോമില്ലായ്‌മ പ്രകടനമാണ്. സെഞ്ചൂറിയനിലെ സെഞ്ചുറിക്ക് ശേഷം രാഹുല്‍ ടെസ്റ്റില്‍ മികവ് കാട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2021 ഡിസംബര്‍ 26നായിരുന്നു ഈ ശതകം. അവസാന 9 ഇന്നിംഗ്‌സില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് രാഹുലിനുള്ളത്. അതാണ് രാഹുലിന്‍റെ അവസാന 30+ സ്കോറും. സെ‍ഞ്ചൂറിയന്‍ സെഞ്ചുറിക്ക് ശേഷം 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്‌കോര്‍.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെ നാഗ്‌പൂര്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 20 റണ്‍സില്‍ പുറത്തായതോടെ രാഹുല്‍ വലിയ വിമര്‍ശനം നേരിടുകയാണ്. നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരെ ഗില്ലിനെ പുറത്തിരുത്തി കളിപ്പിച്ചിട്ടും രാഹുലിന് കയ്യടി വാങ്ങുന്ന പ്രകടനം പുറത്തെടുക്കാനായില്ല. കരിയറിലാകെ 46 ടെസ്റ്റുകള്‍ കളിച്ച രാഹുലിന് 34.08 ശരാശരിയില്‍ ഏഴ് സെഞ്ചുറികളോടെ 2624 റണ്‍സാണ് സമ്പാദ്യം. അതേസമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലായിട്ടും അവസരം കാത്തിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍. ടീം ഇന്ത്യക്കായി 13 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഗില്‍ 32.0 ശരാശരിയില്‍ 736 റണ്‍സാണ് നേടിയിട്ടുള്ളത്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.