റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി ‘സ്‍ഫടികം’, ആദ്യ ദിനം നേടിയത്

മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്‍ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ ‘സ്‍ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്‍ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം സ്വന്തമാക്കി.

റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്‍ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്‍തിരുന്നു.
‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

മോഹൻലാലുമായി താൻ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബി​ഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നുമാണ് ഭദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞാനും ലാലുമായും ഒരു വലിയ സിനിമ വരുന്നുണ്ട്. സ്ക്രിപ്റ്റ് എല്ലാം പൂർത്തിയായി. ഇനി ചിത്രീകരണത്തിലേക്ക് കടക്കുകയെ വേണ്ടൂ. ഒത്തിരി അറേഞ്ച്മെൻസ് ആവശ്യമുള്ള സിനിമയാണത്. കഥയും സ്ക്രിപ്റ്റും ഞാൻ തന്നെയാണ്. ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകും. എല്ലാ പ്രേക്ഷകനും ഇഷ്‍ടമാകുന്ന എല്ലാ ഘടകങ്ങളും അതിൽ ഉണ്ടായിരിക്കും. കഥയോട് ഒട്ടിച്ചേർന്ന് പോകുന്ന ഒത്തിരി നല്ല മുഹൂർത്തങ്ങളുള്ള സിനിമ ആയിരിക്കും അത് എന്നാണ് ഭദ്രൻ പറഞ്ഞത്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.