ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.

ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ് വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക് പോവുകയും ചെയ്‍തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന് മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത് അറ്റകുറ്റപ്പണികള്‍ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.

വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈ സമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന് പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണം നാട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണം മുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.