തലപ്പാടി: ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു. കര്‍ണാടക ബണ്ടുവാല ഇടിഗുദൂല്‍ ഹൗസിലെ മാലിങ്കയുടേയും സുനന്ദയുടേയും മകള്‍ ജയശീല (24) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാടുവിലെ ബേക്കറിയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കഴുത്തില്‍ ഉണ്ടായിരുന്ന ചൂരിദാറിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് ജയശീല മരിച്ചത്. തൂമിനാടുവിലെ രഞ്ജന്റെ ഭാര്യയാണ്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും