‘പറ്റാവുന്നത്ര നടക്കും’ ശിഹാബ് ചോറ്റൂര്‍ ഇറാനിൽ, കാല്‍നട സഞ്ചാരത്തിന് അനുമതി ലഭിക്കുന്നതിൽ വ്യക്തതയായില്ല

മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും ശിഹാബ് തയ്യാറാകാറില്ല. പാക്കിസ്ഥാനിലൂടെ നടക്കാന്‍ അനുമതി ലഭിച്ചു എന്ന പരോക്ഷമായി സൂചിപ്പിച്ച ശിഹാബ് ഏറ്റവും ഒടുവില്‍ വിമാനത്തില്‍ ഇറാനിലെത്തിയ ശേഷമാണ് അക്കാര്യം വ്യക്തമാക്കുന്നത്. യാത്രയിലുടനീളം ഇത്തരത്തിലുള്ള അവ്യക്തതകളാണ് ശിഹാബ് പങ്കുവെക്കുന്നത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.

നാല് മാസത്തോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ശിഹാബിന് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. എന്നാല്‍ പാക്കിസ്ഥാനിലൂടെ നടക്കാന്‍ ശിഹാബിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് വിസയാണ് അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനിലെത്തിയ അടുത്ത ദിവസം തന്നെ ഇറാനിലേക്ക് വിമാനത്തില്‍ യാത്രയായത്. ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്ളതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കെതിരെ പലഭാഗത്തുനിന്നും ആക്ഷേപങ്ങള്‍ ഉയരുകയാണ്. അതില്‍ വിരോധമില്ല. തന്റെ മരണം വരെ അത് തുടരും.

ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ലേ ഇങ്ങിനെ ആക്ഷേപം കേള്‍ക്കേണ്ടി വരികയുള്ളൂ. പരമാവധി നടന്ന് ഹജിന് എത്തും. എങ്കിലും അല്ലാഹുവിന്റെ തീരുമാനം മാത്രമേ നടക്കൂ. ഒരുപാട് ആളുകള്‍ തന്നെ കളിയാക്കുന്നുണ്ട്. അവര്‍ക്ക് അതുകൊണ്ട് സന്തോഷം ലഭിക്കുമെങ്കില്‍ നല്ലതാണ്. സമയം കുറഞ്ഞ സഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു മാസമാണ് യാത്രയ്ക്കായി അധികം മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ നാലു മാസം അധികം പിന്നിട്ടു.

നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ചയാണ് ശിഹാബിന് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ഥന വേണമെന്ന് ശിഹാബ് പറയുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.