ദുബൈയുടെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുന്നു

അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ദുബൈ. വീണ്ടും എല്ലാവരിലും ആകാംശ നിറക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് നടത്തിയിരിക്കുന്നത്.

2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
എയർ ടാക്‌സികൾക്കായി നാല് വെർട്ടിപോർട്ടുകളാണ് നഗരത്തിലെ സുപ്രധാന ലാൻഡ്മാർക്കുകൾക്ക് സമീപപ്രദേശങ്ങളിലായി ഒരുങ്ങുന്നത്.

ബുർജ് ഖലീഫയുടെ സമീപത്തായി ദുബൈ ഡൗൺടൗണിലും, ദുബൈ മറീന, ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ എന്നിവിടങ്ങളിലുമാണ് നഗരത്തിലെ ആദ്യ വെർട്ടിപോർട്ടുകൾ തുറക്കുക.
ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് ഈ എയർ ടാക്‌സികൾ അനാച്ഛാദനം ചെയ്തത്. 241 കിലോമീറ്റർ ദൂരപരിധിയുള്ള ഇവയ്ക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും സാധിക്കും.

പറക്കും ടാക്സിയിൽ നാല് യാത്രക്കാർക്കും ഒരു പൈലറ്റിനും വരെ ഒരേ സമയം യാത്ര ചെയ്യാനാവും വിധമാണ് രൂപകൽപന. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ബുർജ് ഖലീഫയും ദുബൈ ഫ്രെയിമും, ബുർജ് അൽ അറബുമെല്ലാം തൊട്ടടുത്തായി പറന്നു തന്നെ കാണാനും ആസ്വദിക്കാനും സാധിക്കുമെന്നാണ് ആർ.ടി.എ അവകാശപ്പെടുന്നത്.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ എയർ നാവിഗേഷൻ സർവീസസ് എന്നിവയുമായി ചേർന്ന് ആർടിഎ തന്നെയായിരിക്കും എയർ ടാക്സികളുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.