പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

പ്രണയദിന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വൻ സമ്മാനങ്ങൾ ഒരുക്കി ബിഗ് ടിക്കറ്റ്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് 15 മില്യൺ ദിർഹം അധിക സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ ദിവസങ്ങളിൽ രണ്ടു റാഫിൾ ടിക്കറ്റ് വാങ്ങുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന രണ്ടു ടിക്കറ്റുകൾ കൂടി സൗജന്യമായി ലഭിക്കും.

വാലന്റൈൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് അടുത്ത ആഴ്ചത്തെ തിരഞ്ഞെടുപ്പിൽ കൂടി സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് കൈവരുന്നത്. ഇതിലൂടെ സമ്മാനം നേടാനുള്ള സാധ്യത ഇരട്ടിയാവുകയും ചെയ്യും.
മാർച്ച് 3 നുള്ള ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ പങ്കെടുക്കുന്നവർക്ക് ഗ്രാൻഡ് പ്രൈസ് കൂടാതെ ഒരു മില്യൺ ദിർഹം രണ്ടാം സമ്മാനം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒരു ലക്ഷം ദിർഹം മൂന്നാം സമ്മാനവും 50,000 ദിർഹം മൂന്നാം സമ്മാനവും ഒരുക്കിയിട്ടുണ്ട്.

മാർച്ച് മൂന്നിന് വൈകീട്ട് 7.30 നുള്ള ബിഗ് ടിക്കറ്റ് ഡ്രോയിൽ പങ്കെടുക്കാൻ യൂട്യൂബ് ചാനലിലോ ഫേസ്ബുക്ക് അക്കൗണ്ടിലോ ലോഗിൻ ചെയ്യാം. കൂടാതെ ഇത്തവണ ഡ്രോയിൽ നേരിട്ട് പങ്കെടുക്കാനും സൗകര്യമുണ്ട്. തികച്ചും സൗജന്യമായി അബുദാബി എയർ പോർട്ട് അറൈവൽ ഹാളിനു സമീപമാണ് ഇത് ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കാൻ എത്തുന്നവരിൽ പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ചേർത്ത് പതിനായിരം ദിർഹം സമ്മാനം നൽകുന്ന ഒരു ലക്കി ഡ്രോയും ഉണ്ടാകും.

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭ്യമാകുന്ന ഈ അവസരം ഉപയോഗിക്കു. മില്യൺ ദിർഹം സമ്മാനമായി നേടൂ. ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലും അൽ ഐൻ എയർപോർട്ടിലും ഒരുക്കിയിരിക്കുന്ന കൗണ്ടർ വഴിയോ വാങ്ങാനാകും. നിത്യേനയുള്ള വിവരങ്ങൾക്ക് ബിഗ്ടിക്കറ്റ് സോഷ്യൽ മീഡിയ പേജ് സന്ദർശിക്കുക.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.