പടിഞ്ഞാറത്തറ : വയനാടിനോടുള്ള നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്നും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും പടിഞ്ഞാറത്തറ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആവിശ്യപ്പെട്ടു. പടിഞ്ഞാറത്തറ – പൂഴി തോട് യാഥാർത്യമാക്കണമെന്നാവിശ്യ പെട്ട് കർമ്മ സമിതി നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപി പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഖാലിദ് ചെന്നലോട്,സെക്രട്ടറി ടി.പി. ജുനൈദ്, ജുബൈർ ദാരിമി, മുനീർ പാണ്ടംകോട് ഫൈസൽ മച്ചിങ്ങൽ, മുനീർ മാസ്റ്റർ, നാസർ റഹ് മാനി, നാസർ സഖാഫി, ഷമീർ വാരാമ്പറ്റ , ഹാഫിള് റാഷിദ് വാഫി, മുബഷിർ കുപ്പാടിത്തറ, ഷക്കീർ അലി ഫൈസൽ പാലോളി, അൻസാർ , അബൂബക്കർ, ഖാസിം.പി തുടങ്ങിയവർ നേതൃത്വം നൽകി.സമരസമിതി ചെയർമാൻ ജോൺസൻ മാസ്റ്റർ, സമിതി അംഗങ്ങളായ ഷംസുദ്ദീൻ വാരാമ്പറ്റ , ബെന്നി, ഷെമീർ.കെ എന്നിവർ സ്വീകരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും