പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. സാധാരണ രീതിയിൽ പരസ്പരം സമ്മാനങ്ങൾ വാങ്ങി നൽകിയും പ്രണയിതാവിനൊപ്പം സന്തോഷകരമായി സമയം ചിലവഴിച്ചും ഒക്കെയാണ് എല്ലാവരും വാലന്‍റൈൻസ് ഡേ ആഘോഷിക്കാറ്.
എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പരസ്പരം ചുംബിച്ച് കൊണ്ട് ലോക റെക്കോർഡിട്ടാണ് ദക്ഷിണാഫ്രിക്കയിലെ ദമ്പതികൾ തങ്ങളുടെ വാലന്‍റൈൻസ് ഡേ ആഘോഷമാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബെത്ത് നീലും കാനഡയിൽ നിന്നുള്ള മൈൽസ് ക്ലൂട്ടിയറും ആണ് എന്നന്നേക്കും കാത്തുസൂക്ഷിക്കാവുന്ന പ്രണയ സ്മാരകമായി പ്രണയദിനത്തിൽ ലോക റെക്കോർഡ് സൃഷ്ടിക്കാൻ തീരുമാനിച്ചത്.
ദമ്പതികൾ വെള്ളത്തിനടിയിൽ വച്ചാണ് തങ്ങളുടെ പ്രണയദിനാഘോഷങ്ങൾ ഗംഭീരമാക്കിയത്.
4 മിനിറ്റും 6 സെക്കൻഡും സ്മൂച്ച് ചെയ്താണ് ഇവർ വെള്ളത്തിനടിയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനമെന്ന റെക്കോർഡ് സ്വന്തമാക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധികമാരും ചിന്തിക്കുക പോലുമില്ലാത്ത ഈ അസാധാരണമായ റെക്കോർഡ് സ്ഥാപിക്കാൻ ഒരു ഇൻഫിനിറ്റി പൂളാണ് ദമ്പതികൾ തെരഞ്ഞെടുത്തത്.
പൂളിനുള്ളിൽ വെച്ച് പരസ്പരം ചുംബിക്കുന്നതിന്‍റെ വീഡിയോ ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. നീലനിറത്തിലുള്ള സ്വിമ്മിങ് സൂട്ടുകൾ ധരിച്ചാണ് ദമ്പതികൾ പരസ്പരം പ്രണയ ചുംബനം സമ്മാനിച്ചത്.