പാലക്കാട് നിന്നും കാണാതായ 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. 17 വയസ്സായിരുന്നു.

രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ആണ് അനസ്.

കഴിഞ്ഞ ദിവസം ചാവക്കാട് എടക്കഴിയൂർ ബീച്ചിന് സമീപം വിദ്യാർത്ഥിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മരണ വിവരം പുറത്ത് വന്നത്. ആത്മഹത്യ ആണെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.