’70 ശതമാനം ഇന്ത്യക്കാരും ഇൻഫ്ലുവൻസർമാരുടെ പിടിയിൽ’; ഉത്പന്നങ്ങൾ വാങ്ങുന്നത് ഇങ്ങനെ

സോഷ്യൽ മീഡിയ വളർന്നതോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും പെരുകി. വിവിധ ഉത്പന്നങ്ങളുമായി സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. അടുത്തിടെ പുറത്തുവന്ന “ഇൻഫ്ലുവൻസർ ട്രസ്റ്റ് സർവേ” റിപ്പോർട്ട് പ്രകാരം 70 ശതമാനം ഇന്ത്യക്കാരും ഉത്പന്നം വാങ്ങുന്നത് ഇത്തരത്തിലാണ്. ഏത് ഉത്പന്നണം വാങ്ങണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) വ്യക്തമാക്കുന്നു.

സർവേയിൽ 18 വയസ്സിന് മുകളിലുള്ള 820 പേർ അഭിപ്രായം അറിയിച്ചു. പ്രതികരിച്ചവരിൽ 79 ശതമാനം പേരും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരെ വിശ്വസിക്കുന്നുവെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇതിൽ മുപ്പത് ശതമാനം പേരും ഇൻഫ്ലുവൻസർമാരെ പൂർണമായി വിശ്വസിച്ചാണ് സാധനങ്ങൾ വാങ്ങുന്നത് എന്നും നാൽപ്പത്തിയൊമ്പത് ശതമാനം പേരും “ഒരു പരിധിവരെ” വിശ്വസിക്കുന്നതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും ഇൻഫ്ലുവൻസർ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഉൽപ്പന്നമെങ്കിലും വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു.
ഒരേ ബ്രാൻഡുകൾ തുടർച്ചയായി പ്രൊമോട്ട് ചെയ്യുന്നവരെ ആളുകൾ കൂടുതൽ വിശ്വസിക്കുന്നതായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അതേസമയം, വിവിധ ഉത്പന്നങ്ങൾ പല സമയങ്ങളിലായി അവതരിപ്പിക്കുന്ന ഇൻഫ്ളുവൻസർമാരെ വിശ്വാസം ഇല്ലെന്നും സർവേ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നിരവധി പരാതികൾ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. വ്യാജ പ്രചാരണത്തിൽ പെട്ട് ഉത്പന്നങ്ങൾ വാങ്ങുന്നവരാണ് പരാതികൾ നൽകിയത്. 2,767 പരാതികൾ ഇത് പ്രകാരം ലഭിച്ചിട്ടുണ്ട് എന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.