കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ലിറ്ററേച്ചറിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മാനന്തവാടി ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനി മൻസൂറ റഹീസിന് വാരാമ്പറ്റ മേഖലാ കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.
വാരാമ്പറ്റ വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ,ടി.കെ മമ്മൂട്ടി,കെ.എൻ സുരേഷ് ബാബു,റഹീസ്, ഷൈജൽ,രാഘവൻ,സിറാജ് കമ്പ എന്നിവർ പങ്കെടുത്തു.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച