മോഹ വിലയുള്ള ‘വിഐപി’ നമ്പര്‍; ബൈക്കിന്‍റെ നമ്പറിനായി ലേലത്തുക 1.1 കോടി, ഞെട്ടി അധികൃതര്‍

ഷിംല: വാഹനങ്ങള്‍ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ കിട്ടുക എന്നത് വാഹനപ്രേമികള്‍ക്ക് ഹരമാണ്. ആഡംബര കാറുകളിലും എന്തിന് ഇരുചക്ര വാഹനങ്ങൾക്കു പോലുമുണ്ട് ഇപ്പോൾ രസകരമായ ഫാൻസി നമ്പറുകൾ. ആഡംബര വാഹനങ്ങള്‍ക്കടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാനായി വന്‍തുക ലേലം വിളിച്ച് സ്വന്തമാക്കുന്നവരുണ്ട്. എന്നാല്‍ ഒരു ബൈക്കിന് ഇഷ്ട നമ്പരിനായി ഒരു കോടിയിലേറെ രൂപ വരെ ലേലം വിളിച്ചാലോ. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ഒരു നമ്പരിനായി എത്തിയ ലേലത്തുക. HP-99-9999 ആണ് കോടികളുടെ വലയുള്ള വിഐപി നമ്പര്‍.

ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ എച്ച്‌പി-99-9999 എന്ന നമ്പരിനായി 1,12,15,500 കോടി രൂപയുടെ ബിഡ് ലഭിച്ചതായി ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് സംഭവം പുറത്ത് വിട്ടത്. ഷിംലയിലെ കോട്ട്ഖായ് സബ്ഡിവിഷന്‍ ആര്‍ടിഒയില്‍ വരുന്നതാണ് ഈ വിഐപി നമ്പര്‍. നിലവിൽ 26 പേരാണ് ലേലത്തിലുള്ളത്. ഓണ്‍ലൈന്‍ ലേലത്തിന്‍റെ ചില സ്‌ക്രീൻഷോട്ടുകള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം ഒരു ഇരുചക്രവാഹന നമ്പർ പ്ലേറ്റിന് ഇത്രയും ഉയർന്ന ക്വട്ടേഷൻ നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബിഡ് ചെയ്ത വ്യക്തിയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കാൻ വിജിലൻസും ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാധാരണക്കാരെ ലേലത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്രയും വലിയ സംഖ്യകൾ ബിഡ് ചെയ്യുന്നതെന്നും ഇതിന് പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബൈക്കിന്‍റെ നമ്പറിനായി ഒരു കോടിയിലേറെ രൂപ ലേലത്തുകയായി വന്നത് വലിയ വാര്‍ത്തായയതിന് പിന്നാലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം ഫാൻസി നമ്പറുകൾക്കായുള്ള ലേല നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മഞ്ജീത് ശർമ്മ പറഞ്ഞു. ലേലം നാളെ അവസാനിക്കുമെന്നും നമ്പറിനായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ പുറത്തുവിടുമെന്നും മഞ്ജീത് ശർമ്മ പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.