പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം

റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്.

സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയില്‍ തീപിടുത്തത്തില്‍ ആണ് 31കാരന്‍ മരിച്ചത്. ഗുഫ്രാന്‍ മുഹമ്മദിന്റെ ചേതനയറ്റ ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ചുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13-നാണ് മരണം സംഭവിച്ചത്. ജോലിക്ക് കയറി മൂന്നാം മാസമാണ് ഗുഫ്രാന് അപകടം സംഭവിക്കുന്നത്.

ദവാദ്മി പട്ടണത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിലായിരുന്നു ഗുഫ്രാന്‍ മുഹമ്മദിന്റെ മരണം. ദവാദ്മിയില്‍ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം ഒപ്പിട്ട് കിട്ടാത്തതാണ് ഖബറടക്കം വൈകാന് ഇടയായത്.

സാമുഹിക പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും പണം നല്‍കാതെ ഒപ്പിടില്ലെന്ന നിലപാടുമാണ് വീട്ടുകാര്‍ കൈകൊണ്ടത്. പല രീതിയിലും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല.

ഗുഫ്രാന്റെ മൃതദേഹം സൗദിയില്‍ സംസ്‌കരിക്കുകയാണെങ്കില്‍ കുടുംബത്തിന് ചെറിയ സഹായം നല്‍കാമെന്ന് സ്‌പോണ്‍സറും പറഞ്ഞിരുന്നു. പക്ഷെ പണം കിട്ടാതെ ഒപ്പിടില്ലെന്നാണ് വീട്ടുകാരുടെ വാശി. ഇതു മൂലം പവര്‍ ഓഫ് അറ്റോര്‍ണി കിട്ടാതെ പണം അയക്കില്ലെന്ന തീരുമാനം സ്‌പോണ്‍സറും എടുത്തു.

ഇതിന് പിന്നാലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അവിടുത്തെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മാര്‍ഗം തേടി. ജില്ലാ കലക്ടര്‍ വീട്ടുകാരോട് നേരിട്ട് സംസാരിച്ച് പവര്‍ ഓഫ് അറ്റോര്‍ണി അയപ്പിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. രണ്ട് ദിവസത്തിനകം മൃതദേഹംം ഖബറടക്കും.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.