സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സഹായമായി 1600 രൂപ അനുവദിച്ച്‌ സർക്കാർ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനപശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി.

ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിലിരിക്കുന്ന സാഹചര്യത്തിൽ പാചക തൊഴിലാളികൾ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കോവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന്‌ മന്ത്രി സി.രവീന്ദ്രനാഥ്‌ പറഞ്ഞു.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് അറസ്റ്റിൽ ആയത്. കേസിൽ ഒരാൾ നേര ത്തെ പിടിയിലായിരുന്നു.

ചേരമ്പാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു

ചേരമ്പാടി:തൃശൂരിൽ നിന്നും ബത്തേരിയിലേക്ക് വരികയാ യിരുന്ന കെ എസ് ആർ ടി സി ബസ്സും സ്കൂട്ടി യുമായി കൂട്ടിയിടിക്കുകയായിരുന്നു. ചേരമ്പാടി പള്ളിക്ക് സമീപം രാത്രി 9.30 നായിരുന്നു അപകടം. ചേരമ്പാടി സ്വദേശി പ്രിൻസ് ആണ്

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.