ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി, നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോ 2023-ൽ ഇന്ത്യയിൽ നിർമ്മിച്ച ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിച്ചു. ഇന്തോനേഷ്യൻ-സ്പെക്ക് സുസുക്കി ഗ്രാൻഡ് വിറ്റാര, ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. അതേസമയം ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഇത് ഇന്തോനേഷ്യയിൽ നൽകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് 4,345 എംഎം നീളവും 1,795 എംഎം വീതിയും 1,645 എംഎം ഉയരവുമുണ്ട്. കൂടാതെ 2,600 എംഎം വീൽബേസുമുണ്ട്. SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ K15C ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് ഇതിന്‍റെ ഹൃദയം. ഈ എഞ്ചിന് 6,000 ആർപിഎമ്മിൽ 103 പിഎസ് പവറും 4,400 ആർപിഎമ്മിൽ 136.8 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുൻ ചക്രങ്ങളിലേക്ക് പവർ അയയ്‌ക്കുന്നു.
ടൊയോട്ടയുടെ 1.5 ലീറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനിലും സെൽഫ് ചാർജിംഗ് ബാറ്ററി പാക്കിലും ഇന്ത്യ-സ്പെക്ക് മോഡൽ ലഭ്യമാണ്. 115 bhp യും 121 Nm ടോര്‍ക്കും ആണ് സംയുക്ത പവറും ടോർക്കും ഉൽപ്പാദിപ്പിക്കുന്നത്. ഈ എഞ്ചിൻ ഒരു ഇ-സിവിടിയുമായി ജോടിയാക്കിയിരിക്കുന്നു. 27.97kmpl എന്ന എആർഎഐ സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്നു.

ഇന്തോനേഷ്യൻ-സ്പെക്ക് ഗ്രാൻഡ് വിറ്റാര GX, GL എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. സുരക്ഷയ്ക്കുമായി, എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇഎസ്‌പി, ഇബിഡി, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിയവ ലഭിക്കുന്നു. ഗൈഡ് മി ലൈറ്റ്, ക്രൂയിസ് കൺട്രോൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD), വയർലെസ് ചാർജിംഗ് സ്‌മാർട്ട്‌ഫോൺ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയോടുകൂടിയ പനോരമിക് സൺറൂഫ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഓട്ടോലൈറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മാരുതി സുസുക്കി അടുത്തിടെ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് വിറ്റാരയെ രാജ്യത്ത് അവതരിപ്പിച്ചു. യഥാക്രമം 12.85 ലക്ഷം രൂപ, 14.84 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയുള്ള ഡെൽറ്റ MT, Zeta MT എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റിനൊപ്പം 1.5 ലിറ്റർ, ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സിഎൻജി മോഡിൽ, എഞ്ചിൻ 5,500 ആർപിഎമ്മിൽ 87.83 പിഎസ് പവറും 4,200 ആർപിഎമ്മിൽ 121.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മുഖേനയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.