ജനപ്രീതിയില്‍ ആര് മുന്നില്‍? കന്നഡ നായക നടന്മാരിലെ ടോപ്പ് 5 ലിസ്റ്റ്

ഗിരീഷ് കാസറവള്ളിയെപ്പോലെ കലാമൂല്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരിലൂടെ സിനിമയെ ഗൌരവത്തോടെ സമീപിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരിലേക്ക് കന്നഡ സിനിമ മുന്‍പും എത്തിയിട്ടുണ്ട്. എന്നാല്‍ സാന്‍ഡല്‍വുഡ് എന്ന് അറിയപ്പെടുന്ന മുഖ്യധാരാ കന്നഡ സിനിമാ വ്യവസായത്തിലെ സിനിമകള്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊക്കെ യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1 എത്തുന്നത് വരെയുള്ള കാര്യം. കെജിഎഫ് ഭാഷാതീതമായുള്ള കന്നഡ സിനിമയുടെ കുതിപ്പിന് വഴിയൊരുക്കി. 777 ചാര്‍ലി, വിക്രാന്ത് റോണ, കാന്താര തുടങ്ങി കന്നഡത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കുന്ന ചിത്രങ്ങള്‍ തുടരുകയാണ്. ഇപ്പോഴിതാ കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നായക നടന്മാര്‍ ആരൊക്കെയെന്നതിന്‍റെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.
ഓര്‍മാക്സിന്‍റെ വിലയിരുത്തല്‍ പ്രകാരം കെജിഎഫ് താരം യഷ് തന്നെയാണ് കന്നഡ നായകന്മാരില്‍ ഏറ്റവും ജനപ്രിയന്‍. രണ്ടാം സ്ഥാനത്ത് കിച്ച സുദീപ് ആണ്.

കന്നഡയിലെ ഏറ്റവും ജനപ്രീതിയുള്ള നായക നടന്മാര്‍

1. യഷ്

2. കിച്ച സുദീപ്

3. ദര്‍ശന്‍

4. റിഷഭ് ഷെട്ടി

5. രക്ഷിത് ഷെട്ടി

ജനുവരി മാസത്തിലെ വിലയിരുത്തല്‍ പ്രകാരമുള്ള ലിസ്റ്റ് ആണിത്. കന്നഡ സിനിമയ്ക്ക് എന്നപോലെ യഷിന്‍റെയും കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. ഭാഷാതീതമായി ഈ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത എന്തെന്ന് വെളിവാക്കുന്നതായിരുന്നു രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികളില്‍ കെജിഎഫ് ചാപ്റ്റര്‍ 2 സൃഷ്ടിച്ച കാത്തിരിപ്പ്. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന് വന്‍ സാമ്പത്തിക നേട്ടമാണ് രണ്ടാം ഭാഗവും നേടിക്കൊടുത്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 1200 കോടിയിലേറെ ആയിരുന്നു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.