വൈദ്യുത വാഹനങ്ങള്‍ക്ക് 5,000 മുതല്‍ 10 ലക്ഷം വരെ ധനസഹായം; സ്റ്റാമ്പ് ഡ്യൂട്ടിയും വൈദ്യുതി നികുതിയും ഒഴിവാക്കും; ഇവിയില്‍ കളം പിടിക്കാന്‍ തമിഴ്‌നാട്

പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ഉയര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങളുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വൈദ്യുത വാഹന നയത്തില്‍ അടിമുടി പുത്തന്‍ മാറ്റങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് 5,000 മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, പെര്‍മിറ്റ് ഫീസ് എന്നിവയില്‍ ഇളവുകള്‍ ഉണ്ടാകും. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കും. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുരൈ, സേലം, തിരുനെല്‍വേലി എന്നീ ആറ് നഗരങ്ങളെ ഇവി നഗരങ്ങളായി പ്രഖ്യാപിക്കും.
വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ചാര്‍ജിംഗ് സേവന ദാതാക്കള്‍ക്കും ഇന്‍സെന്റീവുകള്‍ സര്‍ക്കാര്‍ നല്‍കും.. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പൊതുഗതാഗത വകുപ്പ് വ്യക്തമാക്കി.
തമിഴ്‌നാട് വൈദ്യുത വാഹന നയം 2023 പ്രകാരം നിര്‍മ്മാതാക്കള്‍ക്കുള്ള പ്രോത്സാഹനങ്ങളില്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ സബ്‌സിഡികള്‍, നിക്ഷേപം അല്ലെങ്കില്‍ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡികള്‍, സംസ്ഥാന ചരക്ക് സേവന നികുതി എന്നിവയുടെ 100 ശതമാനം റീഫണ്ട് ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനം സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കും. കൂടാതെ സര്‍ക്കാരിന്റെ വിതരണ കമ്പനിയില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നികുതി ഒഴിവാക്കും. ഭൂമി ചെലവുകള്‍ക്ക് സബ്‌സിഡിയും നല്‍കും.
പുതിയ നയത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ക്രമേണ വര്‍ധിപ്പിക്കും. 2030ഓടെ സംസ്ഥാനം ഇലക്ട്രിക് ബസുകളുടെ വിഹിതം 30 ശതമാനമായി ഉയര്‍ത്തിയേക്കും. സ്വകാര്യ ബസുകള്‍, സ്‌കൂള്‍, കോളേജുകളുടെ വാഹനങ്ങള്‍ എന്നിവ ഇവിയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കും.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.