സന്തോഷ നഗരിക്ക് സ്വരാജ് പുരസ്ക്കാരം

ബത്തേരി :
2021 – 22 വർഷത്തെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകൾക്ക് ഏർപ്പെടുത്തിയ രണ്ടാമത് സ്വരാജ് പുരസ്ക്കാരത്തിൽ മൂന്നാ സ്ഥാനം കരസ്ഥമാക്കിയ ബത്തേരി നഗരസഭ അവാർഡ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയിൽ നിന്നും നാഗര സഭ ഭരണസമിതി, സെക്രട്ടറി എന്നിവർ ചേർന്നു സ്വീകരിച്ചു. കേരളത്തിലെ 87നഗര സഭകളിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചതിൽ ഏറെ സന്തോഷം പങ്കു വെയ്ക്കുകയാണ് നാഗരസഭ.
ഭരണ സമിതിയുടെ കൃത്യമായ വികസന കാഴ്ചപ്പാടോടു കൂടി നഗരസഭയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കും നഗരസഭ കാര്യാലയത്തിലെ ചിട്ടയോടെയുള്ള ജന സേവന പ്രവർത്തനങ്ങൾക്കും കിട്ടിയ അംഗീകാരമാണ് തുടർച്ചയായി രണ്ടാം തവണയും പുരസ്‌കാരം ബത്തേരിയെ തേടിയെത്തിയത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും ഈ അവാർഡിലേക്ക് നയിച്ചിട്ടുണ്ട്.
നഗരസഭയിലെ ഓരോ വ്യക്തിയേയും തൊട്ടറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിന്റെ സന്തോഷ സൂചിക ഉയർത്തുന്നതിനും, കൃത്യതയോടെ യുള്ള യോഗങ്ങൾ,പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനും മാലിന്യ നിർമാർജനം, വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, ഗോത ജനത, ഭിന്ന ശേഷിക്കാൻ തുടങ്ങിയ വിഭാഗങ്ങളുടെ പുരോഗതിക്കുമായി നടത്തിയ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്.
നിലപാടിലുറച്ച് ജനങ്ങളോടൊപ്പം അവരുടെ സഹകരണത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കു കിട്ടിയ ഈ അംഗീകാരം സന്തോഷപൂർവ്വം ജനങ്ങൾക്കായി സമർപ്പിക്കുന്നു. തുടർന്നും നഗരസഭ ഏറ്റെടുത്തു നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ ഉണ്ടാകണമെന്നും അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് പറഞ്ഞു.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *