പത്മശ്രീ നേടിയ ചെറുവയൽ രാമേട്ടനെ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് ആദരിച്ചു. 50 കിലോമീറ്റർ സൈക്കിൾ റൈഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്ലബ്ബിന്റെ ഉപഹാരമായി ക്വാഷ് അവാർഡ് നൽകി. ചടങ്ങിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.സാജിദ്, സെക്രട്ടറി ഷൈജൽകുന്നത്ത് , ട്രഷറർ ആരിഫ്, പ്രേംജിത്ത്, സുഫീദ്, സനീഷ്, അനൂപ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ