ഫിഷറീസ് അസി.ഡയറക്ടര്‍ എം.ചിത്രക്ക് യാത്രയയപ്പ് നല്‍കി.

പൂക്കോട്: കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ജില്ലയില്‍ ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടറായി സേവനമനുഷ്ടിച്ച്, ഡെപ്യൂട്ടി ഡയറക്ടറായി ഉദ്യോഗക്കയറ്റം ലഭിച്ചു പോകുന്ന എം.ചിത്രക്ക് ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഭാരവാഹികളായ ഷമീം പാറക്കണ്ടി, എം.വിജയകുമാര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സുധീര്‍ കിഷന്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ വി എ അഗസ്റ്റ്യനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

വയനാട് ജില്ലയിലെ മത്സ്യകൃഷി മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടു വരികയും വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിലും ഏറെ വിജയിച്ചിരുന്നു ഇവര്‍. നിലവിലെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനൊപ്പം വയനാട് ജില്ലയിലെ രണ്ട് മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങള്‍, ബാണാസുര റിസര്‍വ്വോയറിലെ കൂട് കൃഷി അടക്കമുള്ള ബൃഹത് പദ്ധതികളിലും ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സുഭിക്ഷ കേരളം പദ്ധതിയില്‍ മത്സ്യകൃഷി ആരംഭിക്കുന്നതിനും നിര്‍ണ്ണയകമായ ഇടപെടല്‍ നടത്തിയിട്ടുണ്ട് ഇവര്‍. ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയില്‍ പൊന്നാനിയിലാണ് പുതിയ നിയമനം. ഫിഷറീസ് അസി. ഡയരക്ടര്‍ രഞ്ജിനി, അസി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു, ടി ബിന്ദു, സന്ദീപ്, ഗ്രഹന്‍ പി തോമസ്, പ്രിയ വിജയകുമാര്‍, ആന്‍റണി പുല്‍പ്പള്ളി, സരീഷ് വൈത്തിരി, ഉണ്ണി വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു. എം ചിത്ര, വി എ അഗസ്റ്റ്യന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.