ക്രൈസ്തവ വിശ്വാസികള്‍ യേശുദേവന്റെ പീഡാനുഭവ സ്മരണയിലേക്ക് പ്രവേശിച്ചതോടെ ദൈവാലയങ്ങളില്‍ വിഭൂതി തിരുനാള്‍ ആചരിച്ച് വിശ്വാസ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികള്‍ ദേവാലയങ്ങളിലെത്തി വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിന് തുടക്കമിട്ടു. ത്യാഗപൂര്‍ണ്ണമായ ജീവിതവും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ക്രൈസ്തവര്‍ ഇക്കാലയളവില്‍ നോമ്പ് ആചരിക്കും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ