കേണിച്ചിറ:പൂതാടി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അൻപുള്ള നോവ് നോമ്പ് ഭദ്രാസനതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.
റവറന്റ് ഫാദർ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അൻപുള്ള നോമ്പ് നോമ്പിന്റെ ഭാഗമായി തുടർന്നുവരുന്ന 50 നോമ്പ് ദിനങ്ങളിൽ 50 പുണ്യ പ്രവർത്തികൾ സംഘടിപ്പിക്കും.
സഭ നിർമ്മിച്ച് നൽകുന്ന രണ്ട് ഭവനങ്ങളുടെ താക്കോൽദാനവും ,നല്ലൂർ നാട് ഗൈഡൻസ് സെന്ററിനുള്ള സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റ ചടങ്ങുകൾക്ക് അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
ചടങ്ങിൽ റവറന്റ് ഫാദർ ഷിൻസൺ മാത്തോക്കിൽ സ്വാഗതം പറഞ്ഞു.
റവറന്റ് ഫാദർ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നാടൻ പാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.
റവറന്റ് ഫാദർ മത്തായി അതിരമ്പുഴയിൽ,
റവറന്റ് ഫാദർ ജോർജ് നെടുംതുള്ളിൽ ,
ഫാദർ ബേബി ഏലിയാസ് കാരക്കുന്നേൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.