കമ്പളക്കാട്: എം.എസ്.എഫ് ഹരിത കമ്പളക്കാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഷുക്കൂർ ഹാജി ഉദ്‌ഘാടനം ചെയ്തു.സഫ്വാൻ വെള്ളമുണ്ട ക്ലാസ്സിന് നേതൃത്വം നൽകി.എം.എസ്.എഫ് ജന.സെക്രട്ടറി ദീപു അധ്യക്ഷത വഹിച്ചു.ഹരിത ജന.സെക്രട്ടറി സിൻസിയ സ്വാഗതം പറഞ്ഞു. കെ.കെ.ഷാജിത്,ഇബ്രാഹിം നെല്ലിയമ്പം, നൂർഷ ചേനോത്ത്,റഷീദ് തുടങ്ങിയവർ സംസാരിച്ചു. അഞ്ജല നന്ദി പറഞ്ഞു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്