പൂഴിത്തോട് പടിഞാറത്തറ റോഡ്:വനം വകുപ്പ് സമർപ്പിച്ചത് വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി

കൽപ്പറ്റ:
പൂഴിത്തോട് പടിഞാറത്തറ റോഡ് സംബന്ധിച്ച് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വയനാട്ടിൽ നിന്ന് വനം വകുപ്പ് അധികൃതർ സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി. ഒരുദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ച വ്യാജ രേഖയിൽ വനമായി ചിത്രീകരിച്ചിട്ടുള്ള സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ നികുതി അടയ്ക്കുന്ന സ്ഥലങ്ങളാണ് കർമ്മസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
വസ്തുതകൾ തുറന്ന് കാട്ടി നിയമ പോരാട്ടം നടത്തും.
പടിഞ്ഞാറത്തറയിൽ നടക്കുന്ന സമരത്തിൻ്റെ 55-ാം ദിവസമായ വെള്ളിയാഴ്ച മെഴുകുതിരി തെളിച്ച് സമരം നടത്തും. റീസർവ്വേ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

വനത്താലും, രൂക്ഷമായ ഗതാഗത കുരുക്കിലും മുങ്ങുന്ന ചുരങ്ങളാലും വലയം തീർത്ത വയനാടിന് യാത്രയ്ക്ക് സുഗമമായ ഒരിടം തേടിയുള്ള സമര ങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട റോഡുകൾക്ക് സ്വാതന്ത്രത്തിന്റെ പഴക്കമുണ്ട്.
73 ശതമാനത്തിലധികം പൂർത്തീകരിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറ് ചുരമില്ലാത്ത പാതക്ക് വേണ്ടി
ജനകീയ കർമ്മ സമിതിയുടെ നേതൃത്വ ത്തിൽ നടന്നു വരുന്ന റിലേ സമരം 52-ാം ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ സാംസ്കാരിക, മത കൂട്ടായ്മകളും ഇതിനകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

വനനിയമങ്ങളെ ജനങ്ങൾക്ക് വിനയാക്കി മാറ്റി. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ പാതയ്ക്കു നേരെ അധികൃതർ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ 55-ാം ദിനമായ വെള്ളിയാഴ്ച ഞങ്ങൾക്ക് വെളിച്ചമേകൂ എന്ന പേരിൽ 100 കണക്കിന് ആളുകൾ സമര പന്തലിനു മുന്നിൽ തിരി തെളിയിച്ച് പ്രതിഷേധിക്കും.

60 മുതൽ 65 വരെയുള്ള ദിനങ്ങളിൽ ആയിരക്കണക്കിന് കുട്ടികളും, വിവിധ സംഘടനകളും പ്രധാന മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഞങ്ങൾക്ക് വഴി തരിക എന്ന പേരിൽ പോസ്റ്റ് കാർഡുകൾ അയക്കും. .75-ാം ദിനം വനപാതയിലൂടെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തുകയും ചെയ്യും. സായാഹന ധർണ്ണ, ചുരത്തിൽ മനുഷ്യചങ്ങല, രാപകൽ സമരം എന്നിവയിലൂടെ സമരം ശക്തമാക്കുവാനാണ് കർമ്മ സമിതിയുടെ തീരുമാനും . പ്രധാന മന്ത്രിക്ക് കർമ്മ സമിതി നൽകിയ അപേക്ഷ അദ്ദേഹം പരിഗണിച്ചു കൊണ്ട് കേരള സർക്കാ രിനോട് വിശദീകരണം തേടിയിട്ടുണ്ട് .

ജനകീയ കർമ്മ സമിതി ഭാരവാഹികളായ
ശകുന്തള ഷൺമുഖൻ,
കമൽ ജോസ്,
ഹാരിസ് ടി. പി.,
ബെന്നി വർക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *