ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി വെറ്ററിനറി ഡോക്ടര്‍മാരെ നിയയമിക്കുന്നു. 90 ദിവസ കാലയളവിലേക്കാണ് നിയമനം. യോഗ്യത വെറ്ററിനറി ബിരുദം, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യരായ സേവന സന്നദ്ധതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 202292.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ