തരിയോട് :തരിയോട് സെന്റ് മേരിസ് യു.പി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയ അബ്രിയാനയും അമ്മയും ചേർന്ന് പാടിയ കോവിഡ് ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റാകുന്നു.
ക്ലാസ് അധ്യാപിക ജിഷ ഇ.എസ് ആണ് ഇതിനു പിന്നിൽ. ജൂലൈ മാസം മുതൽ ടീച്ചർ ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു വരുന്നു. കൊറോണ മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കുട്ടികളെ കൊണ്ട് കഥ, പാട്ട്, ഡാൻസ് തുടങ്ങിയ എല്ലാവിധ പ്രവർത്തനങ്ങളും ചെയ്യിച്ചു വരുന്നു. കുട്ടികളിലെ സർഗ്ഗത്മകമായ കഴിവുകളെ വളർത്തി എടുക്കാൻ എല്ലാ ശനിയാഴ്ചയും കുട്ടിക്കൂട്ടം എന്ന പരിപാടി ഉണ്ട്.
കോവിഡ് ഗാനത്തിൻെറ രചന ജോസഫ് മാത്യു പടിഞ്ഞാറത്തറയാണ്. സംഗീതം സിബി വാളവയൽ.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്