കുടുംബശ്രീ വയനാട് കേളി 2023 കുടുംബശ്രീ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ പൂതാടി സിഡിഎസിനെ പരാജയപെടുത്തി മുള്ളൻകൊല്ലി ചാമ്പ്യൻമാരായി. മൂന്നാം സ്ഥാനം പനമരം നേടി.ഒന്നാം സ്ഥാനം നേടിയവർക്ക് 25001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10001 രൂപയും സമ്മാനം ലഭിക്കും. സമ്മാന വിതരണം കുടുംബശ്രീ ഫെസ്റ്റിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്