കുടുംബശ്രീ വയനാട് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി 2023 കുടുംബശ്രീ ഫെസ്റ്റിന്റെ പ്രചരണാർത്ഥം കുടുംബശ്രീ വനിതകൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 23 സിഡിഎസുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു നിർവഹിച്ചു. കുടുംബശ്രീ ഫെസ്റ്റ് ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ ആണ് നടക്കുന്നത്. ഗോത്രമേള, തൊഴിൽ മേള, കലാപരിപാടികൾ, സെമിനാറുകൾ, ബാല കലോത്സവം, ജെൻഡർ ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ കേളി 23 ൻ്റെ ഭാഗമായി നടക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം മാനേജർ ജയേഷ് വി സ്വാഗതം പറയുകയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൗൺസിലർ ഉഷാ തമ്പി, സിഡിഎസ് ചെയർപേഴ്സൺ വത്സ മാർട്ടിൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. കുടുംബശ്രീ ജില്ലാ ഓഫീസ് അസിസ്റ്റന്റ് ഫിറോസ് ബാബു നന്ദി പറഞ്ഞു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ