കൽപ്പറ്റ : കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല ഫെസ്റ്റ് കേളിയോട് അനുബന്ധിച്ച് തൊഴിൽമേള സംഘടിപ്പിച്ചു.
കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാ തല മേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാല സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു.ഷീജ ബാബു,വിഷ്ണു കെ.എസ്
ശാന്ത ബാലകൃഷ്ണൻ, ഷിജി ബാബു, ബീന മാത്യൂ
അനുശ്രീ വി കെ
തുടങ്ങിയവർ സംസാരിച്ചു.
ഇരുപത്തിയൊന്ന് കമ്പനികൾ പങ്കെടുത്ത മേളയിൽ അഞ്ഞൂറിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു.