വയനാട് ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് ടാറിങ് പൂർത്തീകരിച്ച ഈസ്റ്റ് ചീരാൽ ഫോറസ്റ്റ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയി നിർവഹിച്ചു.വാർഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ മെമ്പർമാരായ അഫ്സൽ ചീരാൽ, അജയൻ മുണ്ടക്കൊള്ളി, ബേബി വി ടി, ബേബി എന്നിവർ സംസാരിച്ചു

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ