തലപ്പാടി– ചെങ്കള റീച്ചിൽ 35 ശതമാനം പണി തീർന്നു

കാസർകോട്‌ :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ്‌ നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ –ഓപ്പറേറ്റീവ്‌ സൊസൈറ്റി ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്‌. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി.

ഗതാഗതതടസ്സമില്ലാതാക്കാൻ ഇത് സഹായകമായി. 30 കിലോമീറ്ററിൽ മൂന്നുവരി പണി പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 72 കീലോമീറ്ററാണ്‌ മൂന്നുവരി പാത. സർവീസ്‌ റോഡ്‌ 22 കിലോമീറ്റർ ടാറിങ്ങായി. 30 കിലോമീറ്റർ പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 70 മീറ്ററാണ്‌ സർവീസ്‌ റോഡ് -ഓവുചാൽ 56 കിലോമീറ്റർ കഴിഞ്ഞു. ആകെ 78 കിലോ മീറ്ററാണ്‌. 45കിലോമീറ്റർ സംരക്ഷണഭിത്തിയിൽ 34 കിലോമീറ്റർ പണിതീർന്നു.

തലയുയർത്തി പാലങ്ങൾ
പാതയിലെ എല്ലാ പാലങ്ങളുടെയും പണി പുരോഗിക്കുകയാണ്‌. 72 തൂണുകളും പൂർത്തിയായി. 240 ഗർഡറുകളിൽ 120 സ്ഥാപിച്ചു. പൊസോട്ട്‌ (75 ശതമാനം), ഉപ്പള (40), മംഗൽപാടി കുക്കാർ (40), ഷിറിയ (40), കുമ്പള (60), മൊഗ്രാൽ (50) പാലങ്ങളുടെ പ്രവൃത്തി വേഗത്തിലാണ്.

അണങ്കൂരിലും 
അടുക്കത്തുബയലിലും 
അടിപ്പാത
കാസർകോട്‌ നഗരസഭയിലെ അണങ്കൂരിലും അടുക്കത്ത്‌ബയലിലും പുതുതായി അടിപ്പാതക്ക്‌ ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. ഏഴുമീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ളതാണ്‌ ഇവ. കുഞ്ചത്തൂർ, ആരിക്കാടി, മൊഗ്രാൽ, വിദ്യാനഗർ ബിസി റോഡ്‌, നാലാംമൈൽ എന്നിവിടങ്ങളിൽ അടിപ്പാത പൂർത്തിയായി. മാട, മഞ്ചേശ്വരം, പൊസോട്ട്‌, ഉപ്പള ഗേറ്റ്‌, ഷിറിയ കുന്നിൽ, കുമ്പള എന്നിവിടങ്ങളിൽ പകുതിയായി. 77 കലുങ്കുകളിൽ 27 എണ്ണം നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ 60 ശതമാനം പണിപൂർത്തിയായി.

കാസർകോട്‌ 
മേൽപ്പാലത്തിൽ 
27 തൂൺ
120 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള കാസർകോട്‌ മേൽപ്പാലത്തിന്റെ 27 തൂണുകളും പൂർത്തിയായി. മൂന്ന്‌ തൂണിന്റെ പണി 80 ശതമാനം കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ഒറ്റത്തൂണിലുള്ള ആദ്യത്തെ മേൽപ്പാലമാണിത്‌. അടുത്തവർഷമാദ്യം മേൽപ്പാലം പൂർണമാകും. ഉപ്പളയിൽ അനുവദിച്ച മേൽപ്പാലത്തിന്റെ ഡിസൈൻ ദേശീയപാത അതോറിറ്റി അംഗീകരിച്ചാലും പ്രവൃത്തി തുടങ്ങും. രണ്ട്‌ മേൽപാതയിൽ ഹൊസങ്കടിയിൽ പണി പുരോഗമിക്കുന്നു. ബന്തിയോട്‌ പ്രവൃത്തി തുടങ്ങാനുണ്ട്‌.

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഴിച്ചുപണിക്ക് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ്

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.