പാചക വാതക വില വര്‍ദ്ധനവ്; മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മാനന്തവാടി: പാചക വാതക വില വര്‍ദ്ധനവിനെതിരെ മഹിളാ കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഗ്യാസ് സിലണ്ടറില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ച് ജനങ്ങള്‍ വറുതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില വര്‍ദ്ധിപ്പിച്ച് അടുക്കളയില്‍ ഇരുട്ട് സൃഷ്ടിച്ചിരിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇത്രയും കാലും ഘട്ട ഘട്ടമായി പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ച് സിലണ്ടര്‍ ഒന്നിന് 1125 രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഗ്യാസിന് നല്‍കി വന്നിരുന്ന സബ്‌സിഡി നിര്‍ത്തിയിട്ട് വര്‍ഷങ്ങളായിട്ടും അത് ജനങ്ങള്‍ക്ക് പുന:സ്ഥാപിച്ച് നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിത്യ വേതന തുക ദൈന ദിന ചിലവിലേക്ക് പോലും തികയാത്ത അവസ്ഥയിലാണ് വീണ്ടും പാചക വാതക വില വര്‍ദ്ധിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ആശ ഐപ്പ് അധ്യക്ഷത വഹിച്ചു.

ലേഖാ രാജീവന്‍, എ.എം.ശാന്ത കുമാരി, റീത്താ സ്റ്റാന്‍ലി, ഉഷാ വിജയന്‍, ഗ്രേയ്‌സി ജോര്‍ജ്ജ്, ഗിരിജാ സുധാകരന്‍, ലൈല സജി, സിനി കെ, സ്വപ്ന ബിനോയി, സാല്‍വി ജോസ്, എല്‍സി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,

ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മേപ്പാടി ഗ്രാമ

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.