പടിഞ്ഞാറത്തറ :പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുമായി ബന്ധപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ റവന്യൂ മന്ത്രി കെ രാജനുമായി ചർച്ച നടത്തുകയും, ഒരു പുനർസർവ്വേക്കായി റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ ഇടപ്പെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. ശകുന്തള ടീച്ചർ, ജോൺസൻ ഒ.ജെ, സാജൻ തുണ്ടിയിൽ സിപിഐ ലോക്കൽ സെക്രട്ടറി രാജീവൻ , മണ്ഡലം സെക്രട്ടറി അഷ്റഫ് നേതൃത്വം നൽകി

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







