കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വിൽപ്പനക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ ഇടതുപക്ഷ സർക്കാർ നടപടികൾക്കെതിരെ, ലോട്ടറിയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കുക, നറുക്കടുപ്പ് പഴയ രീതിലാക്കുക, വിൽപ്പനക്കാരുടെ കമ്മീഷൻ വർദ്ധിപ്പിക്കുക. ഞായറാഴ്ച്ച അവധി നൽകുക. 50 രൂപ ടിക്കറ്റ് നിർത്തുക തുടങ്ങി പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്ക് കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ നയിക്കുന്ന “ഭാഗ്യം വിൽക്കുന്ന ദൗർഭാഗ്യർ” എന്ന സമര പ്രഖ്യാപന ജാഥയുടെ വയനാട് ജില്ലയിലെ പര്യടനത്തിൻ്റെ സമാപനം കൽപ്പറ്റയിൽ നടത്തി.സമ്മേളനം ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു, യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ സുബൈർ അധ്യക്ഷത വഹിച്ചു, മുനിസിപ്പൽ കൗൺസിലർ പി.വിനോദ് കുമാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് കൽപ്പറ്റ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലജീവ് വിജയൻ, ജനറൽ സെക്രട്ടറി കെ.ജി.ഹരിദാസ് , സെക്രട്ടറി സക്കീർ ചങ്ങമ്പള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹർഷൻ കോങ്ങാൻ, ലത്തീഫ് മാടായി, സലിം കാരാടൻ, ഹാരീസ്. വി ,അബു റ്റി.പി.എന്നിവർ പങ്കെടുത്തു.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







