യൂട്യൂബ് ഇ-വ്യാപാര മേഖലയിലേക്ക് വീഡിയോ പോസ്റ്റ് ചെയുന്നവര്‍ക്ക് കൂടുതല്‍ വരുമാനം.

ന്യൂയോർക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നൽകാൻ തീരുമാനമായി. പുതിയ മാറ്റങ്ങൾ നിലവിൽ വരുമ്പോൾ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബിൽ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കു കൂടുതൽ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകൾ തുറന്നു തരുന്നു. കോവിഡ് മഹാമാരി ഈ ലോകം മുഴുവൻ വ്യാപിച്ചപ്പോൾ അപ്പോൾ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു സാധാരണയുള്ള പരസ്യവരുമാനത്തിൽ വലിയൊരു ഇടിവ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നതിൽ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഗൂഗിൾ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിർത്താതെ അതിനെ ഇ-കൊമേഴ്സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്. യു ട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം മാത്രമാക്കി നിർത്താതെ മറിച്ച്, പൊതുജനങ്ങൾക്കിടയിൽ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവത്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ആമസോണിലെ പോലെയോ മറ്റ് ഇകൊമേഴ്സ് വ്യവസായങ്ങളുടെ രീതിയല്ല യൂട്യൂബ് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്. വീഡിയോ സ്വീകാര്യതയോടൊപ്പം അതിൽ പ്രതിപാദിക്കപ്പെടുന്ന വസ്തുക്കളുടെ വിപണനസാധ്യത കൂടി ഉൾപ്പെടുത്തുന്ന പുതിയ തന്ത്രമാണ് യൂ ട്യൂബ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഈ പുതിയ പ്രവണതയെ സോഷ്യൽ കൊമേഴ്സ് എന്നാണ് യൂട്യൂബ് പേരിട്ട് വിളിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ യൂട്യൂബിൽ ഒരു ഒരു മ്യൂസിക് ആൽബം കാണുകയാണെങ്കിൽ, അതിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾ അവർ ഉപയോഗിച്ചിരിക്കുന്ന കണ്ണടകൾ കൂളിംഗ് ഗ്ലാസുകൾ അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ എന്നിവയിൽ ഏതെങ്കിലും ഇഷ്ടപ്പെട്ടാൽ അത് വാങ്ങിക്കുവാൻ പിന്നീട് യൂട്യൂബ് വീഡിയോയിൽ നിന്ന് പുറത്തിറങ്ങി ഗൂഗിളിൽ തിരയേണ്ട ആവശ്യമില്ല. യൂട്യൂബ് വീഡിയോ കാണുന്നതോടൊപ്പം യൂട്യൂബിന് അകത്തുനിന്ന് തന്നെ നിങ്ങൾക്ക് അതിൽ പരാമർശിക്കപ്പെട്ട വസ്തുക്കൾ യൂട്യൂബ് വീഡിയോയുടെ ചുവട്ടിൽ തന്നെ ലഭ്യമാകും. അതായത് ഇത്തരം വസ്തുക്കളുടെ വിപണനത്തിന് പുറത്ത് കയറി ചർച്ച ചെയ്യുന്നതിനു പകരം യൂട്യൂബിന് അകത്തുനിന്ന് തന്നെ വിപണനസാധ്യത ഒരുക്കുന്നതാണ് പുതിയ തന്ത്രം. ഈ പുതിയ രീതി അവലംബിക്കപ്പെട്ടാൽ യൂട്യൂബ് മാർക്കും വീഡിയോ സ്ഥിരമായിട്ട് പോസ്റ്റ് ചെയ്യുന്നവർക്കും വലിയ ഉപകാരങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്. കാരണം നിലവിലുള്ള പദ്ധതിപ്രകാരം പരസ്യത്തിന് ഒരു ശതമാനം മാത്രമാണ് യൂട്യൂബ് നൽകിയിരുന്നത്. എന്നാൽ ഈ പുതിയ സംവിധാനം വഴി ക്ലിക്ക് ചെയ്തു പോവുകയാണെങ്കിൽ നിലവിലുള്ള യൂട്യൂബ് ഒരു പരസ്യത്തിന് 30 ശതമാനം ലഭ്യമാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വീഡിയോ വിപണന സൈറ്റിലേക്ക് കൂടുതലാളുകൾ കയറുകയാണെങ്കിൽ ഇതിൽ ഒരു പരസ്യത്തിൽ നിന്ന് തന്നെ കൂടുതൽ വരുമാനം ലഭ്യമാകും.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.