മാനന്തവാടി : കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഇരുത്തിക്കാൽ വിഭാഗത്തിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിലെ ആശാ ജോസഫ് വെള്ളി മെഡൽ കരസ്ഥമാക്കി.കടത്താനാട് ചേകോർ കളരി സംഘത്തിലെ ജയിൻ മാത്യു ആണ് പരിശീലകൻ.ജംഷാദ് കെ.സിയാണ് കായികധ്യാപകൻ.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







