മൈസൂരു – ബംഗളൂരു സൂപ്പര്‍ റോഡിന് എട്ടിന്‍റെ പണി! യാത്രക്കാര്‍ ഈ ‘അതിബുദ്ധി’ ഒഴിവാക്കണമെന്ന് ഹൈവേ അതോറിറ്റി

ബംഗളൂരു: ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മറ്റൊരു വെല്ലുവിളി കൂടെ നേരിട്ട് ദേശീയ പാത അതോറിറ്റി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന മിക്ക യാത്രക്കാരും ടോള്‍ ഒഴിവാക്കാനായി സര്‍വ്വീസ് റോഡ് ഉപയോഗിക്കുന്നതാണ് അതോറിറ്റിക്ക് തിരിച്ചടിയായിട്ടുള്ളത്. ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കനിമിനികെയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കയറുകയാണ് ചെയ്യുന്നത്.

ബുധനാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് കനിമിനികെയ്ക്കുടുത്തുള്ള സർവീസ് റോഡിലേക്കുള്ള പ്രവേശനം ചില അജ്ഞാതർ തുറക്കുകയായിരുന്നുവെന്ന് മൈസൂരു – ബംഗളൂരു എക്സ്പ്രസ് വേ പ്രോജക്ട് ഡയറക്ടര്‍ ബി ടി ശ്രീധര്‍ ‘ദി ഹിന്ദു’വിനോട് പറഞ്ഞു. കുമ്പളകോട് മേൽപ്പാലത്തിലൂടെ വന്നശേഷം ഫീസ് അടക്കാതിരിക്കാൻ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ് വാഹനങ്ങള്‍ ചെയ്യുന്നത്.
കുറച്ച് ദൂരം സര്‍വ്വീസ് റോഡിലൂടെ പോയ ശേഷം വീണ്ടും എക്സ്പ്രസ് വേയിലേക്ക് കയറാനുമാകും. ഈ മാര്‍ഗം ഉപയോഗിക്കാതെ ടോള്‍ ഫീ നല്‍കി യാത്ര ചെയ്യണമെന്ന് അദ്ദേഹം യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള സർവീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ സ്റ്റേ കാരണം പൂർത്തീകരിക്കാനായിരുന്നില്ല. നിയമ തടസങ്ങള്‍ കാരണം 100 മീറ്റർ നീളത്തിലുള്ള സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണമാണ് മൂന്ന് വർഷത്തോളമായി മുടങ്ങി കിടക്കുന്നത്. ഇപ്പോള്‍ ഈ തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്. ഉടൻ ജോലി പൂർത്തിയാക്കും. ഇതോടെ സര്‍വ്വീസ് റോഡിലേക്കുള്ള അനധികൃത പ്രവേശനം അടയ്ക്കുമെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 14നാണ് മൈസൂരു – ബംഗളൂരു എക്സ്പ്രസ് വേയില്‍ ടോള്‍ ഏര്‍പ്പെടുത്തിയത്.
ആദ്യ ദിനത്തിൽ തന്നെ ബിഡദി, രാമനഗരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസവും ബംഗളൂരുവിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. നേരത്തെ, മാർച്ച് ഒന്ന് മുതൽ തന്നെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ പിരിവ് ആരംഭിക്കാൻ തയ്യാറെടുത്തിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് ടോൾ പിരിവ് മാർച്ച് 14ലേക്ക് മാറ്റുകയായിരുന്നു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.