കൽപ്പറ്റ : വൈവിധ്യങ്ങളുള്ള മനുഷ്യ സമൂഹത്തിൽ വിവേചനങ്ങളില്ലാത്ത മാനവികത സംരക്ഷിക്കുന്നത് ആരാധനാലയങ്ങളാണന്ന് കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. മുഴുവൻ മനുഷ്യരുടെയും സൃഷ്ടാവായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിലൂടെയാണ് ഏകമാനവികത സാക്ഷാത്കൃതമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പറ്റയിലെ നവീകരിച്ച സെൻട്രൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ. ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷനായിരുന്നു. കൽപ്പറ്റ മുൻസിപ്പാൽ ചെയർമാൻ മുജീബ് കേയംതൊടി , മുൻസിപ്പൽ കൗൺസിലർ ടി.ജെ ഐസക് , കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ കെ.എം സൈതലവി എഞ്ചിനീയർ , അബ്ദുൾ നാസർ പൊറക്കാട്ടിൽ ,ഈശ്വരൻ നമ്പൂതിരി, പി.കെ അബൂബക്കർ കൽപ്പറ്റ , ഡോ. മുസ്തഫ ഫാറൂഖി, മൂസ പയന്തോത്ത്, ഇസ്മാഈൽ കരിയാട്, പി.കെ പോക്കർ ഫാറൂഖി,കുഞ്ഞബ്ദുല്ല പുളിയംപൊയിൽ, ടി.പി യൂനുസ് , അബ്ദുൾ സലാം മുട്ടിൽ, കെ.സിദ്ധീഖ്, എൻ.വി മൊയ്തീൻ കുട്ടിമദനി, കെ.വി സൈതലവി എന്നിവർ പ്രസംഗിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






