മാനന്തവാടി: കോവിഡ് കാലത്ത് വിവിധ കാരണങ്ങളാൽ അക്ഷരഭ്യാസം ലഭിക്കാതെ പോയ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയിലെത്തിക്കുന്നതിനുള്ള വിദ്യാർത്ഥി പരിപോഷണ പരിപാടിയുടെ സമ്പൂർണ്ണ പ്രഖ്യാപനം മാർച്ച് 18ന് ഉച്ചയ്ക്ക് മാനന്തവാടിയിൽ ഒ ആർ.കേളു എം..എൽ.എ നിർവ്വഹിക്കും.
സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയത് മാനന്തവാടി ഉപജില്ലയിലാണ്. ഒരു കുട്ടി പോലും എഴുത്തും വായനയും അറിയാതെ പഠനത്തിൽ പ്രയാസമനുഭവിക്കാതിരിക്കാനുള്ള പദ്ധതിയാണ് ഒരോ സ്കൂളുകളും ഏറ്റെടുത്തത്.ഇതിൻ്റെ സ്കൂൾ തലവും പഞ്ചായത്ത്തലവുമുള്ള പ്രഖ്യാപനം പൂർത്തിയാക്കി കഴിഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, സി.കെ ര ത്നവല്ലി, ജസ്റ്റിൻ ബേബി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ.ഗണേഷ് എം.എം, ഫ്രാൻസിസ് സേവ്യർ, രമേശൻ ഏഴോക്കരൻ, കെ.ജി ജോൺസൺ, വി.പി പ്രേംദാസ്, കെ.കെ.പ്രേമചന്ദ്രൻ, അജയകുമാർ.എ, മുരളീദാസ് .പി, സുബൈർ ഗദ്ദാഫി തുടങ്ങിയവർ പങ്കെടുത്തു

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






