കാവുംമന്ദം: ടൗണിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത മദ്യവിൽപ്പനക്കെതിരെ നടപടി വേണമെന്ന് സമന്വയ സാംസ്ക്കാരിക വേദി ആവശ്യപ്പെട്ടു. സർക്കാർ ബീവറേജസിൽ നിന്നും മാഹിയിൽ നിന്നും കുറഞ്ഞ വിലയുടെ മദ്യം കൊണ്ടുവന്ന് കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്. കൂടാതെ ഗ്ലാസ് അളവിനും ഊറ്റി കൊടുക്കുന്നവരുണ്ട്. നാടൻ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നവരും സജീവമാണ്. നിരവധി ആദിവാസികളും കൂലിപണിക്കാരയ സാധാരണക്കാരും ഇവരുടെ വലയിൽപ്പെട്ട് പണം നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളത്. അനധീകൃത മദ്യവിൽപ്പനക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റെജിലാസ് കെ എ, ജോസ് മാത്യൂ , ശ്രീജേഷ് ,ജിജേഷ് കെ.ടി, സിറിൾ മാനുവൽ, ജിനേഷ് കെ.ടി എന്നിവർ സംസാരിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






