മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി,രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചുകുന്ന് ഭാഗത്ത് കണക്കശ്ശേരി വീട്ടിൽ റഹൂഫിന്റെ വീട് പരിശോധിച്ചതിൽ വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു.സംഭവത്തിൽ കണക്കശ്ശേരി വീട്ടിൽ റഹൂഫിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ നേതൃത്വം നൽകി.സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സൽമാ കെ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






